Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികച്ച ഭക്ഷ്യോല്‍പനത്തിനുള്ള അവാര്‍ഡ് വൈക്കം ഹോം ഫ്രഷ് സ്വാമീസ് ഫുഡ് പ്രോഡക്ട്‌സിന്
10/06/2022
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും ആര്‍ടിഐ കൗണ്‍സിലും സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തില്‍ മികച്ച ഭക്ഷ്യോല്‍പനത്തിനുള്ള അവാര്‍ഡ് നേടിയ വൈക്കം ഹോം ഫ്രഷ് സ്വാമീസ് ഫുഡ് പ്രോഡക്ട്‌സിന്റെ ഡയറക്ടര്‍ എം ശങ്കര്‍ മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

വൈക്കം: കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും ആര്‍ടിഐ കൗണ്‍സിലും സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തില്‍ മികച്ച ഭക്ഷ്യോല്‍പനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് വൈക്കം അസ്ഥാനമായുള്ള ഹോം ഫ്രഷ് സ്വാമീസ് ഫുഡ് പ്രോഡക്ട്‌സിന് ലഭിച്ചു. തൊടുപുഴയില്‍ നടന്ന ഉപഭോക്തൃ സംഗമത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഹോം ഫ്രഷ് സ്വാമീസ് ഫുഡ് പ്രോഡക്ട്‌സ് ഡയറക്ടര്‍ എം ശങ്കറിന് അവാര്‍ഡ് കൈമാറി. മികവു തെളിയിച്ച മറ്റു സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് അല്‍ അസ്ഹര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പാള്‍ ഡോ. മെല്‍വിന്‍ ജോസ്, ഡി പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സിബി ജോണ്‍, അജിനോറ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ അജി മാത്യു, ഹോംടെക് ബില്‍ഡേഴ്‌സ് ഡയറക്ടര്‍ മില്‍സണ്‍ ജോര്‍ജ്, അനിക്‌സ്, എഡ്യുക്കേഷന്‍ ഡയറക്ടര്‍ അലക്‌സ് തോമസ്, അജ്മല്‍ ബിസ്മി ഡയറക്ടര്‍ വി.എ അജ്മല്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുഷമ ജോയ് എന്നിവര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മെയര്‍ സാബു ജോര്‍ജ്, ഫാ. സിബി ജോണ്‍, ആന്റണി ഊക്കന്‍, എം ശങ്കര്‍, റോജന്‍ എന്നിവര്‍ പ്രസംഗിച്ചു.