Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ നടേല്‍ പള്ളി നവീകരിച്ചു
10/06/2022
നവീകരിച്ച വൈക്കം ടൗണ്‍ നടേല്‍ പള്ളി.
 
വൈക്കം: പുരാതന ദേവാലയങ്ങളുടെ മാതൃകയില്‍ നവീകരിച്ച വൈക്കം ടൗണ്‍ നടേല്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ കൂദാശകര്‍മം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് നിര്‍വഹിക്കും. 1930 ജനുവരി ഒന്നിന് സ്ഥാപിതമായ പള്ളി കാലപ്പഴക്കം മൂലം പല ഭാഗങ്ങളും ജീര്‍ണതയിലായ സാഹചര്യത്തിലാണ് പുനര്‍നിര്‍മാണം ആവശ്യമായത്. ഇടവകയിലെ ജനങ്ങളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അള്‍ത്താരയും മോണ്ടലവും മുഖവാരവും ഗോത്തിക്ക് മാതൃകയില്‍ ശില്‍പചാതുരിയോടെയാണ് നിര്‍മിച്ചിട്ടുള്ളത്. 300ലധികം കുടുംബങ്ങളാണ് പള്ളിയുടെ ഇടവകയില്‍ ഉള്ളത്. വേമ്പനാട്ട് കായലിന്റെ തീരത്ത് പ്രകൃതി സൗന്ദര്യം ഏറ്റുവാങ്ങിയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ചടങ്ങില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ഫാ.മാത്യു ഇഞ്ചകാട്ടുമണ്ണില്‍, ഫെറോനപ്പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, മുന്‍ വികാരിമാര്‍, സമീപ ഇടവകപ്പള്ളിയിലെ വികാരിമാര്‍ എന്നിവര്‍ പങ്കെടുക്കും. വെഞ്ചരിപ്പ് കര്‍മത്തിനു ശേഷം നവീകരിച്ച ദേവാലയത്തില്‍ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈക്കം ഫെറോനയിലെ വിവിധ ഇടവകപ്പള്ളിയിലെ വികാരിമാരും ദിവ്യബലിയില്‍ കാര്‍മികരാകും.