Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി എസ്എന്‍ഡിപി ശാഖ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
10/06/2022
എസ്എന്‍ഡിപി യോഗം ചെമ്മനാകരി ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്എന്‍ഡിപി യോഗം 1699-ാം നമ്പര്‍ ചെമ്മനാകരി ശാഖയുടെ നേതൃത്വത്തില്‍ ശാഖാ പരിധിയിലുള്ള ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഹേശന്‍, യൂണിയന്‍ കമ്മിറ്റി അംഗം എ.പി കൃഷ്ണകുമാര്‍, സി.ഡി പ്രമോദ്, പി.വി സോമന്‍, എസ് മോഹനന്‍, വനിതാസംഘം പ്രസിഡന്റ് പ്രസന്ന പൗരന്‍, സെക്രട്ടറി സുനന്ദ സത്യന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഷൈരാജ് എന്നിവര്‍ പ്രസംഗിച്ചു.