Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഡിഐപി പദ്ധതി: വൈക്കം ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
09/06/2022
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും നല്‍കുന്ന സഹായ ഉപകരണങ്ങളുടെ ഭാഗമായി വൈക്കം ബ്ലോക്കുതലത്തിലുള്ള സൗജന്യവിതരണം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ എഡിഐപി പദ്ധതിയിലൂടെ ലഭ്യമാക്കിയ സഹായ ഉപകരണങ്ങളുടെ സൗജന്യവിതരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എം.പിയുടെ ശ്രമഫലമായാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി അനുവദിച്ചത്. വൈക്കം നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെയും വൈക്കം നഗരസഭയിലെയും 86 ഭിന്നശേഷിക്കാര്‍ക്കാണ് വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 98 ലക്ഷം രൂപയാണ് ചെലവ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, പഞ്ചായത്ത് ് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കെ.ആര്‍ ഷൈലകുമാര്‍, കെ.ബി രമ, ബി.എല്‍ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, സുഷമ സന്തോഷ്, വീണ, എം.കെ ശീമോന്‍, ജസീല നവാസ്, സുലോചന പ്രഭാകരന്‍, സുജാത മധു, എസ് മനോജ് കുമാര്‍, എസ് ബിജു, റാണിമോള്‍, ഒ.എം ഉദയപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സിഡിപിഒ നമിത, സെക്രട്ടറി കെ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.