Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും കളമെഴുത്തും പാട്ടും തുടങ്ങി
09/06/2022
പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ഗന്ധര്‍വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജൂവലറി എം.ഡി ജി വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി പുത്തേത്ത് ശ്രീഗന്ധര്‍വ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും കളമെഴുത്തും പാട്ടും തുടങ്ങി. പ്രതിഷ്ഠാ ദിന കലശമഹോത്സവത്തിന്റെ ദീപപ്രകാശനം വിജയ ഫാഷന്‍ ജൂവലറി എം.ഡി ജി വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ഗോപിനാഥന്‍ ചേര്‍ത്തല, ക്ഷേത്രം മേല്‍ശാന്തി ബൈജു ശാന്തി, വിശ്വംഭരന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. കലശാഭിഷേകം, സര്‍പ്പംപാട്ട്, ഭസ്മക്കളം, അന്നദാനം, താലപ്പൊലി, സര്‍പ്പംപാട്ട്, പൊടിക്കളം എന്നിവ നടത്തി. ഇന്നു രാവിലെ സര്‍പ്പംപാട്ട്, കൂട്ടക്കളം, പൊങ്ങുംനൂറും, ഗന്ധര്‍വന്‍ പാട്ട്, ഭസ്മക്കളം, വൈകിട്ട് കളമെഴുത്തും പാട്ടും എന്നിവ നടക്കും. നാളെ രാവിലെ ഗന്ധര്‍വ്വന്‍ പാട്ടും കൂട്ടക്കളവും, 15ന് ഏഴാം പൂജയും നടക്കും. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ടി ജയകുമാര്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസാദ്, സെക്രട്ടറി വി സുധീര്‍, ദേവസ്വം മാനേജര്‍ പി.വി സുദര്‍ശനന്‍, പ്രസാദ്, സജീവ് വാസുദേവന്‍, രാജേഷ്,പുരുഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.