Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏനാദി മറുതാപ്പുരയ്ക്കല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
09/06/2022
ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ നവഗ്രഹ പൂജ.

വൈക്കം: ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം വ്യാഴാഴ്ച്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെയും മേല്‍ശാന്തി അനൂപ് ശാന്തിയുടെയും കാര്‍മികത്വത്തില്‍ ബ്രഹ്മകലശം, ഗണപതി ഹോമം, നവഗ്രഹ പൂജ, മറുതാപുരയ്ക്കല്‍ ദേവിക്കും ഉപദേവതകള്‍ക്കും പ്രത്യേക പൂജകള്‍ എന്നിവ നടത്തി. നിര്‍മാല്യ ദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, ഗണപതി ഹോമം, കലശപൂജ എന്നിവയ്ക്കു ശേഷം നവഗ്രഹ പൂജയും ബ്രഹ്മകലശാഭിഷേകവും നടത്തി. നിരവധി ഭക്തര്‍ പൂജ അര്‍പ്പിച്ച് ദര്‍ശനം നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.കെ മന്മഥന്‍, മുഖ്യരക്ഷാധികാരി പി.സി ഹരിദാസന്‍, സെക്രട്ടറി എം.കെ പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അന്നദാനവും പ്രസാദ വിതരണവും നടത്തി.