Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ പ്രചരണസഭ വിദ്യാഭ്യാസ അവാര്‍ഡും പഠനോപകരണങ്ങളും വിതരണം ചെയ്തു
09/06/2022
ഗുരുധര്‍മ പ്രചരണസഭ ആറാട്ടുകളങ്ങര 1911-ാം നമ്പര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ സമ്മേളനത്തിന്റെ ദീപപ്രകാശനം പ്രസിഡന്റ് പ്രസന്നന്‍ പാടവേലി നിര്‍വഹിക്കുന്നു.

വൈക്കം: ഗുരുധര്‍മ പ്രചരണസഭ ആറാട്ടുകുളങ്ങര 1911-ാം നമ്പര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊതുയോഗവും പ്രാര്‍ത്ഥനയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിദ്യാഭ്യാസ അവാര്‍ഡും വിതരണം നടത്തി. സഭ കേന്ദ്ര എക്സി. അംഗം പി കമലാസനന്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസന്നന്‍ പാടവേലി അധ്യക്ഷത വഹിച്ചു. സഭ മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ മുട്ടുംപുറം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.എസ് പ്രതീഷ്, ജോയിന്റ് സെക്രട്ടറി എസ് സണ്ണിച്ചന്‍, ഷിനു, രക്ഷാധികാരി നീലാംബരന്‍, സുജിത്ത്, മിനി എന്നിവര്‍ പങ്കെടുത്തു.