Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹ യജ്ഞവും ദശമസ്‌കന്ധഹവനവും തുടങ്ങി
08/06/2022
ഗൗഡസാരസ്വത ബ്രാഹ്മണസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഗൗഡസാരസ്വത ബ്രാഹ്മണസമാജം മുരിയന്‍കുളങ്ങര ശാഖയുടെ നേതൃത്വത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ദശമസ്‌കന്ധഹവനവും സമൂഹമഠത്തില്‍ തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ അനില്‍ വാധ്യാര്‍ ധ്വജാരോഹണം നിര്‍വഹിച്ചു. സഹയജ്ഞാചാര്യന്‍ എന്‍ വാസുദേവ നായ്ക്, ഗീത പ്രഭു, നായ്ക്‌സ് പരിവാര്‍, രാജന്‍ പി മാടയില്‍, ജനറല്‍ കണ്‍വീനര്‍ ഡി ഉമേഷ് ഷേണായി എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതി പൂജയും വൈകിട്ട് ആറിന് വിഷ്ണു സഹസ്രനാമസ്തോത്ര പാരായണവും നടക്കും. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ യജ്ഞവേദിയിലേക്ക് ആനയിച്ചു. 12ന് രുഗ്മിണി സ്വയംവരവും 13ന് സുധാമാ ചരിതവും നടക്കും. 16ന് പൂര്‍ണാഹൂതി അവഭൃഥസ്നാനം, ബ്രാഹ്മണസുവാസിനി പൂജ, മഹാസമാരാധന എന്നിവയോടെ യജ്ഞം സമാപിക്കും.