Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയര്‍ ഗൈഡന്‍സ് സെമിനാറും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു
08/06/2022
എസ്.എന്‍.ഡി.പി യോഗം വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറും ബോധവല്‍കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. ശാഖ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സെമിനാര്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ കുസാറ്റ് മുന്‍ കണ്‍ട്രോളര്‍ പ്രൊഫ. സുനില്‍ നാരായണന്‍കുട്ടി ക്ലാസ് നയിച്ചു. ഉച്ചയ്ക്കു ശേഷം കുട്ടികളും നവ മാധ്യമങ്ങളും വിഷയത്തെകുറിച്ച് അനീസ സുരേന്ദ്രന്‍ ക്ലാസ് എടുത്തു. ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നിര്‍വഹിച്ചു. ശാഖാ സെക്രട്ടറി ജഗദീഷ് ഡി അക്ഷര, നഗരസഭ കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ബിജിമോള്‍, യൂണിയന്‍ കമ്മിറ്റി അംഗം ഡോ. എന്‍.കെ ശശിധരന്‍, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ നീലാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.