Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി വിപണന കേന്ദ്രം
15/04/2016

470- നമ്പര്‍ തോട്ടകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം ബാങ്കില്‍ ആരംഭിച്ചു. ബാങ്ക് 10000 രൂപാവീതം പലിശരഹിത വായ്പ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഫാം ക്ലബ്ബുകളില്‍ നിന്നും മററു ജൈവ പച്ചക്കറി കര്‍ഷകരില്‍ നിന്നുമായി പച്ചക്കറികള്‍ ബാങ്കില്‍ എത്തുന്നു. കൃപാശ്രീ ഫാംക്ലബ്ബ് പ്രസിഡന്റ് അംബിക, സംഗമിത്ര ഫാംക്ലബ്ബ് പ്രസിഡന്റ് ഉഷ എന്നിവരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഏററുവാങ്ങി ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ നായര്‍ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍, സി.പി.ഐ (എം) തലയാഴം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം.കെ.ശശിധരന്‍, കമ്മററി അംഗങ്ങളായ എം.എസ്.ശിവജി, സി.സന്തോഷ്, വാര്‍ഡ് മെമ്പര്‍ രജിമോന്‍, സി.ഡി.എസ് മെമ്പര്‍ രജിമോള്‍, എ.ഡി.എസ് മെമ്പര്‍ സരള, മിനി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം. കുര്യന്‍ സ്വാഗതവും, കമ്മററി അംഗം ശോഭനാ പ്രസന്നന്‍ നന്ദിയും പറഞ്ഞു.