Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏഴുമാന്തുരുത്ത് തട്ടാറശ്ശേരില്‍ നാഗരാജ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
08/06/2022
ഏഴുമാന്തുരുത്ത് തട്ടാറശ്ശേരില്‍ ശ്രീഭദ്ര നാഗരാജക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ ബ്രഹ്മകലശ പൂജ നടത്തുന്നു.

വൈക്കം: ഏഴുമാന്തുരുത്ത് തട്ടാറശ്ശേരില്‍ ശ്രീഭദ്ര നാഗരാജക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികാഘോഷവും ബ്രഹ്മകലശ പൂജയും പൊങ്കാലയും നടത്തി. ബുധനാഴ്ച്ച രാവിലെ നടന്ന ബ്രഹ്മകലശ പൂജയ്ക്കും കലശാഭിഷേകത്തിനും ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി അനൂപ് ശാന്തി സഹകാര്‍മികനായിരുന്നു. സര്‍പ്പപൂജ, നൂറുംപാലും, ഗുരുനാഥ പൂജ, ഗന്ധര്‍വ യക്ഷിപൂജ, ബ്രഹ്മരക്ഷസ് പൂജ എന്നിവയ്ക്കു ശേഷം പൊങ്കാല സമര്‍പ്പിച്ചു. വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് താലപ്പൊലിയും ദിവ്യനാമര്‍ച്ചനയും നടത്തി. ജൂണ്‍ ഒന്‍പതിന് രാവിലെ എട്ടിന് അറുകുല സ്വാമിക്ക് ദാഹംവെയ്പ്പ്, മറ്റു പൂജകള്‍ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം പ്രസിഡന്റ് രാജീവ് പാറയ്ക്കല്‍, രക്ഷാധികാരി ബിനോ തട്ടോറശ്ശേരി, സെക്രട്ടറി ബാബു പൂന്തോട്ടം, വൈസ് പ്രസിഡന്റ് ബോധി മാതമംഗലത്ത്, ജോയിന്റ് സെക്രട്ടറി ബിജോമോന്‍ തട്ടാറശ്ശേരില്‍, മണിയപ്പന്‍ ഐക്കരക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.