Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നശേഷക്കാരുടെ ക്ഷേമത്തിന് പദ്ധതികളുമായി തലയാഴം പഞ്ചായത്ത്
07/06/2022
ഭിന്നശേഷക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി തലയാഴം പഞ്ചായത്ത് നടത്തിയ ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: തലയാഴം പഞ്ചായത്തില്‍ 13-ാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷിയുള്ളവര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സ്‌കോളര്‍ഷിപ്പ്, സ്വയം തൊഴില്‍ പദ്ധതി, പെട്ടികട, ശ്രവണസഹായി, മുചക്ര വാഹനം, ഭിന്നശേഷിക്കാരുടെ കുടുംബത്തിന് മുന്‍ഗണന പദ്ധതികള്‍, ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി  കലാ-കായിക മേള ഉപകരണങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാവിന് പരിശീലനം എന്നിവയാണ് നടപ്പാക്കുന്നത്. ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി സാലി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മധു, കൊച്ചുറാണി ബേബി, എസ് ദേവരാജന്‍, കെ.എസ് പ്രീജുമോന്‍, ഭൈമി വിജയന്‍, ജല്‍സി സോണി, കെ ബിനിമോന്‍, റോസി ബാബു, ഷീജ ബൈജു എന്നിവര്‍ പ്രസംഗിച്ചു.