Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ ജനകീയാസൂത്രണ വികസന സെമിനാര്‍ നടത്തി
06/06/2022
വൈക്കം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ 2022-23 വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡുസഭകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ ആസ്പദമാക്കി പദ്ധതികള്‍ രൂപികരിക്കുന്നതിന് വികസന സെമിനാര്‍ നടത്തി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കല്‍, സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, ദാരിദ്രത്തില്‍ നിന്നുള്ള പൂര്‍ണമായ മോചനം എന്നിവയാണ് വികസന സെമിനാറില്‍ ലക്ഷ്യമിടുന്നത്. മുന്‍സിപ്പല്‍ സെക്രട്ടറി ബി ജയകുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, ബി ചന്ദ്രശേഖരന്‍, സിന്ധു സജീവന്‍,  പ്രീതാ രാജേഷ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ ബി.ഐ പ്രദീപ്കുമാര്‍, സൂപ്രണ്ട് പ്ലാനിങ് വിഭാഗം ബി സുധന്‍ എന്നിവര്‍ പ്രസംഗിച്ചു.