Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുപൂജയും പഠനോപകരണ വിതരണവും
06/06/2022
എസ്.എന്‍.ഡി.പി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍  നടത്തിയ പഠനോപകരണ വിതരണവും ഗുരുപൂജയും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ ഗുരുപൂജയും ശാഖായോഗത്തിന്റെ പിരിധിയിലുള്ള ഒന്നു മുതല്‍ 10 വരെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ചെയര്‍മാന്‍ വി.ഡി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍ ഷാജി, സുജിത്ത് മാനസമന്ദിരം, ചിദംബരന്‍ ഗുരുകൃപ, ഷാജി മഠത്തിപ്പറമ്പ്, അനില്‍കുമാര്‍ എഴുമായില്‍, സന്തോഷ് കുമാര്‍ തുള്ളക്കളം, ബിനുകുമാര്‍ മാഞ്ഞനാട്ടുതറ, ഷിനു അറത്തറ, മീനാക്ഷി നടുത്തട്ടില്‍, ഷാജി വെട്ടത്തുപറമ്പ്, സദാശിവന്‍ തുണ്ടപ്പറമ്പില്‍, വനിതാ സംഘം പ്രസിഡന്റ് ഷൈല രാജന്‍, സെക്രട്ടറി മാലതി വിജയന്‍, വൈസ് ചെയര്‍മാന്‍ കെ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രസാദഊട്ടും നടത്തി.