Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ ഉല്‍പന്നങ്ങള്‍ കെട്ടികിടക്കുന്നു; ഐഎന്‍ടിയുസി നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം നടത്തി
06/06/2022
കയര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചു ധര്‍ണയും സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി വൈക്കത്ത് കയര്‍ തൊഴിലാളികള്‍ ധര്‍ണയും പ്രകടനവും നടത്തി. ബോട്ടുജെട്ടി മൈതാനത്തുനിന്നും താലൂക്ക് ഓഫീസിനു മുന്നിലേക്കാണ് നിരവധി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടത്തിയത്. കയര്‍ സംഘങ്ങളില്‍ ദീര്‍ഘകാലമായി കെട്ടികിടക്കുന്ന കയര്‍ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി സംഭരിക്കുക, പണിയും കൂലിയും ഉറപ്പു വരുത്തുക, കൂലി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു ബേബി അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, ബി അനില്‍കുമാര്‍, ജയ് ജോണ്‍, എ സനീഷ്‌കുമാര്‍, ആര്‍ ചന്ദ്രസേനന്‍, സേവ്യര്‍ ചിറ്ററ, ശ്രീലേഖ സത്യന്‍, ജഗതാ അപ്പുക്കുട്ടന്‍, പി.ആര്‍ രത്‌നപ്പന്‍, ജിജി,  വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.