Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി സംരക്ഷണത്തിനായി കൈകോര്‍ത്ത് പരിസ്ഥിതി ദിനം ആഘോഷിച്ചു
05/06/2022
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ഇണ്ടംതുരുത്തിമന പുരയിടത്തില്‍ തെങ്ങിന്‍ തൈ നട്ട് ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.  
 
വൈക്കം: ലോക പരിസ്ഥിതി ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടും ചെയ്തും വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണ ദൗത്യ സേനയുടെ നേതൃത്വത്തില്‍ താലൂക്ക് ഗവ. ആശുപത്രി വളപ്പില്‍ നടത്തിയ വൃക്ഷ തൈ നടീല്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ദൗത്യ സേന ജില്ലാ പ്രസിഡന്റ് പി.കെ രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കൗണ്‍സിലര്‍ പ്രീതാ രാജേഷ്, ആര്‍എംഒ ഡോ. എസ്.കെ ഷീബ, നഴ്‌സിങ് സൂപ്രണ്ടന്റ് ശ്രീദേവി, ഷാജി മുഹമ്മദ്, വിജീഷ് നെടുമ്പറക്കാട്ട്, വിനോദ് കണ്ണന്‍ കുളങ്ങര, എസ്.എ തമ്പി എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനമായ ഇണ്ടംതുരുത്തി മന വളപ്പില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ തെങ്ങിന്‍ തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് തൊഴിലാളികള്‍ക്ക് തെങ്ങിന്‍ തൈ വിതരണം ചെയ്തു. ഡി രഞ്ജിത്ത് കുമാര്‍, കെ.എ രവീന്ദ്രന്‍, അഡ്വ. കെ പ്രസന്നന്‍, പി.ആര്‍ ശശി, പി.ജി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവ. യുപി സ്‌കൂളിന്റെ പരിസരത്ത് തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മാവിന്‍ തൈകളും മാങ്കോസ്റ്റിന്‍ തൈകളും നട്ടു. ബാങ്ക് പ്രസിഡന്റ് എം.ജെ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഐ മിനിമോള്‍, ഭരണ സമിതി അംഗങ്ങളായ പി.വി കുര്യന്‍, ജോണ്‍സന്‍ ആന്റണി, കെ സുരേഷ് കാലയില്‍, കെ ചന്ദ്രിക, തിരുര്‍ തുഞ്ചന്‍ സാഹിത്യ മ്യൂസിയം ഓര്‍ഗനൈസര്‍ ഡോ. രാധമണി അയിങ്കലത്ത്, വെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി ദേവി പാര്‍വതി, അഡ്വ. എ ശ്രീകല, റെന്നി ജേക്കബ്, ശരത് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണിറ്റിന്റെയും സൗത്ത് യൂണിറ്റിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പെന്‍ഷന്‍ ഭവന്‍ വളപ്പില്‍ നടത്തിയ വൃക്ഷ തൈനടീല്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് പി.ബി മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍ ഗോപാലകൃഷ്ണന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. സംസ്ഥാന കൗണ്‍സിലര്‍ എ.വി പുരുഷോത്തമന്‍ വൃക്ഷതൈ വിതരണം നടത്തി. സാംസ്‌കാരിക സമിതി കണ്‍വീനര്‍ എം അബു, സി.എന്‍ സോമകുമാര്‍, വി സുകുമാരന്‍, പി വിജയലക്ഷ്മി, ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം-എറണാകുളം റോഡരികില്‍ വൃക്ഷ തൈകള്‍ നട്ടു. ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി വൃക്ഷ തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സൗജന്യ വൃക്ഷ തൈ വിതരണവും നടത്തി.