Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതിയെ സ്‌നേഹിച്ച് പരിസ്ഥിതി ദിനാഘോഷം
05/06/2022
ജോയിന്റ് കൗണ്‍സിലിന്റെയും നന്മ സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ സി.കെ ആശ എംഎല്‍എ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയ്ക്കായി മാംഗോസ്റ്റിന്‍ തൈ നടന്നു.

വൈക്കം:വൃക്ഷതൈകളും ഔഷധച്ചെടികളും തണല്‍ മരങ്ങളും, ഫലവൃക്ഷ തൈകളും നട്ട് വൈക്കത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ജോയിന്റ് കൗണ്‍സിലിന്റെയും നന്മ സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സാഹിത്യനായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, മഹാകവി പാലാ നാരായണന്‍ നായര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ പേരിലുള്ള ഓര്‍മ മരങ്ങള്‍ നട്ടു. വൈക്കം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ചു നടന്ന പരിപാടി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം സാംജി ടി.വി പുരം പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി ദേവസ്യ, മേഖലാ സെക്രട്ടറി എസ് പ്രസന്നന്‍, വി.ആര്‍ ബിനോയി, വി.എസ്. ജോഷി, ഹെഡ്മിസ്ട്രസ് എം.ആര്‍ സുനിമോള്‍, പ്രീതി പ്രഹ്ലാദ്, പി. ആര്‍. ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ചില്‍ സാഹിത്യകാരന്‍മാരായ വൈക്കം മുഹമ്മദ് ബഷീറിന്റെയും, വൈക്കം ചന്ദ്രശേഖരന്‍ നായരുടെയും പേരില്‍ ഓര്‍മ മരങ്ങള്‍ നട്ടു. 'ആവാസയോഗ്യമായ ഭൂമി നമ്മുടെ ജന്മാവകാശം' എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതി സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ ഭാഗമായി എം.ഡി ബാബുരാജ്, അരവിന്ദന്‍ കെ.എസ് മംഗലം, സി.കെ പ്രശോഭനന്‍, സാംജി ടി.വി പുരം, എന്നിവര്‍ ചേര്‍ന്ന് ഓര്‍മ മരങ്ങള്‍ നട്ടു. മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എസ് മുരളീധരന്‍, കെ.വി സുമ, സലിം മുല്ലശേരി, അഡ്വ. എം.എസ് കലേഷ്, കെ രമേശന്‍, അജിത് വര്‍മ, രാജന്‍ അക്കരപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈക്കം കായലോര ബീച്ചില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എസ് പുഷ്പമണി തണല്‍ മരങ്ങള്‍ നട്ടു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രബാബു എടാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സി.കെ പ്രശോപനന്‍, അജിത്ത് വര്‍മ, പി സോമന്‍പിള്ള, അഡ്വ. എം.എസ് കലേഷ് എന്നിവര്‍ പ്രസംഗിച്ചു.
എഐവൈഎഫ് നേതൃത്വത്തില്‍ നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെച്ചൂരില്‍ ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. വൈക്കം മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, എക്സി. അംഗം ഹരിമോന്‍, മേഖല സെക്രട്ടറി അഭിഷേക്, പ്രവീണ്‍, വിഷ്ണു മിഥുന്‍, അര്‍ജുന്‍, ജോസ് സൈമണ്‍ എന്നിവര്‍ പങ്കെടുത്തു. തലയോലപ്പറമ്പ് ഡി.ബി കോളേജില്‍ എഐവൈഎഫ് തലയോലപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ മേഖലാ പ്രസിഡന്റ് ജിഷ്ണു സുരേന്ദ്രനും, മേഖലാ കമ്മറ്റി അംഗം അഖില്‍ ജോസഫ് ജോണും വൃക്ഷതൈ നട്ടു. മാത്യുസ് ദേവസ്യ, സച്ചിന്‍ ബാബു, ആഷിക് എം അസീസ്, ബിബിന്‍ ബേബി എന്നിവര്‍ പങ്കെടുത്തു.