Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനവും നല്‍കി മറവന്‍തുരുത്ത് ടിജിഎം സ്‌കൂള്‍
05/06/2022
മറവന്‍തുരുത്ത് ടിജിഎം വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടി നടത്തിയ പരിശീലന പരിപാടി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മികവിന്റെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ വൈക്കം മറവന്‍തുരുത്ത് ടിജിഎം വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ചു 'അമന്ത്രണ-2022' എന്ന പേരില്‍ രക്ഷകര്‍ത്താക്കള്‍ക്കായി സ്വീകരണ-പരിശീലന പരിപാടി നടത്തി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ ഗ്രിഗോറിയസ് അക്കാദമിക് ട്രസ്റ്റ് ഓതര്‍ ഫാ. ഒ.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടിജിഎം സ്‌കൂള്‍ മാനേജര്‍ സജീവ് തിരുവാതുക്കല്‍, അസി. മാനേജര്‍, ബേസില്‍ സജീവ്, അഡ്മിനിസ്‌ട്രേറ്റര്‍  എം മാത്യു എന്നിവര്‍  പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.എസ് ശ്രീദേവി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. വേള്‍ഡ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ടിജിഎം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. കോട്ടയം അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജിലെ നാനോ സയന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. സോണി സി ജോര്‍ജ് രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കി.