Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2016-17 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡിനായുള്ള ഫോട്ടോ എടുക്കലിന് വൈക്കം നഗരസഭാ പരിധിയില്‍
15/04/2016

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2016-17 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡിനായുള്ള ഫോട്ടോ എടുക്കലിന് വൈക്കം നഗരസഭാ പരിധിയില്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍ 1 മുതല്‍ 8 വരെയുള്ള വാര്‍ഡുകള്‍ക്കായി ടി.കെ.എം.എം.യൂ.പി സ്‌കൂള്‍ ചാലപ്പറമ്പിലും, 9, 10, 11, 12, 18 വാര്‍ഡുകള്‍ക്കായി ഗവണ്‍മെന്റ് യൂ.പി.സ്‌കൂള്‍ അയ്യര്‍കുളങ്ങരയിലും, 13, 14, 15, 16, 17, 19 വാര്‍ഡുകള്‍ക്കായി വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസിലും 21 മുതല്‍ 26 വരെയുള്ള വാര്‍ഡുകള്‍ക്കായി മടിയത്ര ഗവണ്‍മെന്റ് വി.എച്ച്.എസ്.സി യിലും സൗകര്യം ഒരുക്കിയിരിക്കുന്നു. നിലവില്‍ കാര്‍ഡുള്ളവര്‍ക്കും 2015-16 കാലയളവിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും, 2013-14 കാലയളവില്‍ ഫോട്ടോ എടുത്ത ശേഷം 2014-15 പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.