Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായലോര ബീച്ച് സൗന്ദര്യവല്‍കരിക്കാന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ
04/06/2022
പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വൈക്കം ലിസ്യൂ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആര്‍മി, നേവി, എന്‍സിസി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിസ്യൂ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആര്‍മി, നേവി, എന്‍സിസി യൂണിറ്റുകളുടെ നേതൃത്വത്തില്‍ വൈക്കം ബോട്ടുജെട്ടി, വൈക്കം ബീച്ച് എന്നീ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി കിടന്ന മാലിന്യങ്ങളും പച്ചക്കാടുകളും വെട്ടി നീക്കം ചെയ്തു വൃത്തിയാക്കി. വൈക്കം നഗരസഭയുടെ കീഴിലുള്ളതാണ് കായലോര ബീച്ച്. വൈകുന്നേരങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി കായലോര ബീച്ചില്‍ എത്തി വിശ്രമിക്കുന്നത് പതിവാണ്. ഈ മേഖലകളാണ് ശുചീകരിച്ചത്. സി.കെ ആശ എംഎല്‍എ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പ്പാറ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രഗേഡിയര്‍ എം.എന്‍ സാജന്‍, നേവി കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ എ ശ്രീറാം, വൈസ് പ്രിന്‍സിപ്പാള്‍ കെ.ജെ എല്‍സമ്മ, കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, ഏബ്രഹാം പഴേക്കടവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി അജിത്ത്, ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, എ.എന്‍ ഒ സോഫി സാബു എന്നിവര്‍ പങ്കെടുത്തു.