Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം നടത്തി
04/06/2022
വൈക്കം വടക്കേനട കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണത്തിന്റെ ഭാഗമായി തന്ത്രി ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി ഭഗവതിക്ക് കലശപൂജ നടത്തുന്നു.

വൈക്കം: കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തന്ത്രി ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കലശാഭിഷേകവും വിശേഷാല്‍ പൂജകളും നടത്തി. കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നവീകരണ ചടങ്ങുകള്‍ നടത്തിയത്. വൈക്കം ക്ഷേത്രവുമായി ഏറെ ബന്ധമുണ്ട് കൊച്ചാലുംചുവട് ഭഗവതി സന്നിധിക്ക്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തിപാട്ടിന് എതിരേല്‍പ് താലപ്പൊലി കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നിന്നാണ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. പൗരാണികമായ ആചാരാനുഷ്ഠാനങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. സമര്‍പ്പണ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ രമേശ് കുമാര്‍, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ജോയിന്റ് സെക്രട്ടറി ജയന്‍ ഞള്ളയില്‍, ട്രഷറര്‍ കെ.വി പവിത്രന്‍, രക്ഷാധികാരി ശശിധരന്‍ പുന്നയ്ക്കല്‍, ഹരികുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, ഗോപകുമാര്‍, പ്രസാദ്, മധു, അനില്‍കുമാര്‍, അജി, രാജന്‍, മനോജ്, മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.