Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികര്‍ഷകര്‍ ഇനി വീട്ടിമുറ്റങ്ങളില്‍ പച്ചക്കറികള്‍ വിളയിക്കും
04/06/2022
തലയാഴം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കുട്ടികര്‍ഷകരെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുട്ടികര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി തലയാഴം പഞ്ചായത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. തലയാഴം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി. ഓരോ പുരയിടങ്ങളിലും അഞ്ച് ഇനം പച്ചക്കറി കൃഷിയും കൂടാതെ വാഴകൃഷിയും നടത്തി കൗമാര പ്രായകാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതാണ് പരിപാടി. ഓരോ കുടുബത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനിവാര്യമായ ഉല്‍പന്നങ്ങള്‍ വീട്ടുമുറ്റത്ത് വിളയിക്കുകയാണ് ലക്ഷ്യം. വിത്തുകളുടെയും തൈകളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ എസ് ദേവരാജന്‍, കെ.എസ് പ്രീജുമോന്‍, കെ.വി ഉദയപ്പന്‍, ജെല്‍സി സോണി, അസി. കൃഷി ഓഫീസര്‍ എന്‍.ആര്‍ അനീഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് വി.എസ്.എസ് ഹരിശങ്കര്‍ ,പഞ്ചായത്ത് സെക്രട്ടറി ശാലിനി വര്‍ഗീസ്, ടി.വി ഷൈലജ, പരിശീലകന്‍ കെ.സി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വൈക്കം നിവേദ്യ നഴ്സറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി.