Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
02/06/2022
വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി പഠനോപകരണങ്ങളുടെ വിതരണം ഭീമ ജുവല്‍സ് മാനേജര്‍ എം.എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭീമ ജൂവല്‍സ് കോട്ടയം ശാഖയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എല്‍കെജി, എല്‍പി, യുപി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണള്‍ നല്‍കിയത്. ഭീമ ജൂവല്‍സ് മാനേജര്‍ എം.എസ് ബിജു വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് നിഷാ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എല്‍പി വിഭാഗം ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപിക പി.ആര്‍ ബിജി, ഭീമ മാര്‍ക്കറ്റിങ് മാനേജര്‍ രാഹുല്‍ രാജ്, ബിഡിഒ എം അനില്‍, അനന്ദു സതീഷ് എന്നിവര്‍ പ്രസംഗിച്ചു.