ഗുരുകുലം കുടുംബ യൂണിറ്റ് വാര്‍ഷികവും കുടുംബ സംഗമവും നടത്തി
02/06/2022
എസ്എന്‍ഡിപി യോഗം ഉല്ലല ശാഖയുടെ കീഴിലുള്ള ഗുരുകുലം കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും യൂണിയന് സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗം 117-ാം ഉല്ലല ശാഖയുടെ കീഴിലുള്ള ഗുരുകുലം കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും യൂണിയന് സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിറ്റ് ചെയര്മാന് എം.സി സെന്‍സെയ്, കണ്‍വീനര്‍ ബീനാ ചന്ദ്രന്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യൂണിയന് വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്, ശാഖാ സെക്രട്ടറി സി.എസ് ആഷ, വനിതാസംഘം പ്രസിഡന്റ് സിജി മോഹന്‍, കുമാരി സംഘം പ്രസിഡന്റ് അര്‍ച്ചന കെ ബൈജു, ഗോപാലകൃഷ്ണന് പുതുക്കാട്ടുച്ചിറ, സുധീഷ് പുളിക്കാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കുടുംബാഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികളും നടത്തി.