Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണാഭമായി അംഗന്‍വാടി പ്രവേശനോത്സവം
02/06/2022
വൈക്കം ബ്ലോക്ക് തല അംഗന്‍വാടി പ്രവേശനോത്സവം ഉദയനാപുരം അംഗന്‍വാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുത്തനുടുപ്പും ബാഗും കുടയുമായി കുട്ടികള്‍ അംഗന്‍വാടിയുടെ പടികള്‍ കയറി വന്നു. കളിച്ചു രസിച്ച് പഠിക്കാന്‍. ആഴ്ച്ചയില്‍ മൂന്നു ദിവസം പാലും രണ്ടു ദിവസം മുട്ടയും കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ശേഷമുള്ള പ്രവേശനോത്സവം വര്‍ണാഭമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. പൂക്കളും മധുര പലഹാരങ്ങളും നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്. വൈക്കം ബ്ലോക്ക് തല പ്രവേശനോത്സവം ഉദയനാപുരം അംഗന്‍വാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. സിഡിപിഒ ഇ.കെ നമിത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, അംഗം ആനന്ദവല്ലി, എന്നിവര്‍ പ്രസംഗിച്ചു.