Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗവ. യുപി സ്‌കൂളിന് എംപി ഫണ്ടില്‍നിന്നും വാഹനം എത്തി
01/06/2022
ഉദയനാപുരം ഗവ. യുപി സ്‌കൂളിന് തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഗവ. യുപി സ്‌കൂളിന് തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്‌കൂള്‍ വാഹനം വാങ്ങി നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടുത്തെ പഠിതാക്കള്‍. പ്രവേശനോത്സവ ദിനത്തില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. പ്രധാനാധ്യാപിക സീനത്ത് ബീവി, പിടിഎ പ്രസിഡന്റ് ദീപാ റെജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഗോപിനാഥന്‍, ജോയ് ചെറുപുഷ്പം, വര്‍ഗീസ് നീന്തുകടവില്‍, ശ്യാമള, രാജലക്ഷ്മി, പ്രീതാ രാമചന്ദ്രന്‍, ആനന്ദവല്ലി, കെ വേണുഗോപാല്‍, ബി ജിനുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.