Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുട്ടഗ്രാമം പദ്ധതി തുടങ്ങി
31/05/2022
മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി തുടങ്ങുന്ന സംയോജിത മുട്ടഗ്രാമം പദ്ധതി വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ഭാഗമായ മന്നം സോഷ്യല്‍ സർവീസ് സൊസൈറ്റി സംയോജിത മുട്ടഗ്രാമം പദ്ധതി തുടങ്ങി. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 25 കോഴികളും ആധുനിക സൗകര്യമുള്ള കൂടും വനിതാ സമാജം സ്വാശ്രയ സംഘങ്ങള്‍ക്ക് നൽകും. താലൂക്ക് തല ഉദ്ഘാടനം ജയ രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കോഴികളും കൂടും നല്‍കി എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. മന്നം സൊസൈറ്റി പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എം.എസ്.എസ്.എസ്. വൈസ് പ്രസിഡന്റ് സിന്ധു മധുസൂദനന്‍, ട്രഷറര്‍ എസ് ജയപ്രകാശ്, പി.ഡി രാധാകൃഷ്ണന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, അയ്യേരി സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കരയോഗങ്ങളിലെ വനിതാ സമാജം സ്വാശ്രയ ഭാരവാഹികളും പങ്കെടുത്തു.