Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു
31/05/2022
വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേള സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏകാരോഗ്യം എന്ന ലക്ഷ്യത്തോടെ അലോപ്പതി ആയുര്‍വേദ ഹോമിയോപ്പതി വകുപ്പുകളെ (ആയുഷ്) സംയോജിപ്പിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യ ബോധവല്‍കരണവും മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതായിരുന്നു മേള. മേളയ്ക്ക് തുടക്കംകുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നടന്നു. നിരവധി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇതിനോടനുബന്ധിച്ച് പോഷകാഹാര മേളയും മത്സരവും ഉണ്ടായിരുന്നു. സി.കെ ആശ എം.എല്‍.എ ആരോഗ്യമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏകാരോഗ്യ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ നിര്‍വഹിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യട്ടി ഡി.എം.ഒ ഡോ. വിദ്യാധരന്‍ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ പുഷ്‌കരന്‍, കെ.ബി രമ, കവിത റെജി, സുകന്യ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, എം.കെ ശീമോന്‍, സുഷമ സന്തോഷ്, വീണ അജി, എസ് ബിജു, ഒ.എം ഉദയപ്പന്‍, സുലോചന പ്രഭാകരന്‍, ജസീല നവാസ്, സുജാത മധു, എം.കെ റാണിമോള്‍, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, അംഗം ആനന്ദവല്ലി, ഡോ. ടി.വി അനില്‍കുമാര്‍, ഡോ. സി.വി സിമി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാലിനി എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.