പാലാക്കരി ഫിഷ് ഫാമില്‍ വനാമി കൃഷി ആരംഭിച്ചു
31/05/2022
ചെമ്പ് കാട്ടിക്കുന്ന് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമില്‍ ആരംഭിച്ച ചെമ്മീന്‍ കൃഷിയുടെ ഭാഗമായി മത്സ്യഫെഡ് ഭരണസമിതി അംഗം ടി രഘുവരന് വനാമി കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്നു.
വൈക്കം: മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമില്‍ വനാമി കൃഷി ആരംഭിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം ടി രഘുവരന് വനാമി ചെമ്മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചു. ഫിഷ് ഫാമിലെ 1.90 ഏക്കര്‍ വിസ്തൃതിയുള്ള രണ്ടു കുളങ്ങളിലായാണ് പരീക്ഷണാര്‍ത്ഥം വനാമി കൃഷി ചെയ്യുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്, പഞ്ചായത്ത് അംഗങ്ങളായ സുനില്‍ മുണ്ടയ്ക്കല്‍, ലത അനില്‍കുമാര്‍, ഡി.ജി.എം (അക്വാ.) എന്‍ അനില്‍, ഫാം മാനേജര്‍ പി നിഷ, എക്സി. അസിസ്റ്റന്റ് സി.വി അനില്‍കുമാര്‍, പ്രൊജക്ട് ഓഫീസര്‍ പി.വി വിശ്വലക്ഷ്മി ദേവി, ഫാം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.