Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധ സംഗമം
30/05/2022
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫിന്റെ  നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വൈക്കം ബോട്ടുജെട്ടിയില്‍ നടന്ന പ്രതിഷേധ സംഗമം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം പി സുഗതന്‍, സിപിഎം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗണേശന്‍,  കെ കുഞ്ഞപ്പന്‍, കേരള കോണ്‍ഗ്രസ് (എം ) നേതാവ് ജോയി ചെറുപുഷ്പം, ജനതാദള്‍ ദേശീയ കൗണ്‍സില്‍ അംഗം തോമസ് കടവന്‍, എന്‍ അനില്‍ ബിശ്വാസ് പി.എസ് പുഷ്‌കരന്‍, സുഭാഷ് പുഞ്ചകോട്ടില്‍, എം.കെ രവീന്ദ്രന്‍, സന്തോഷ് കാല എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ പ്രതിഷേധ സംഗമം സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി ടി.വി ബേബി,  കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്‍, എല്‍.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റ് എ.എ റഷീദ്, സിപിഎം ജില്ലാ കൗണ്‍സില്‍ അംഗം കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.