Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ എഐഎസ്എഫ് വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
30/05/2022
ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: പുത്തൻ വിദ്യാഭ്യാസ നയം ആർഎസ്എസിന്റെ ചരിത്രപരമായ അറിവില്ലായ്മയാണെന്ന് എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ. ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര വസ്തുതകളുടെ പിൻബലമില്ലാത്തതിനാലാണ് ആർഎസ്എസുകാർ രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്. ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ നേട്ടങ്ങളെയെല്ലാം അന്ധവിശ്വാസങ്ങൾ കൊണ്ട് അതിജീവിക്കാനുള്ള ഗൂഢനീക്കങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും ശുഭേഷ് സുധാകരൻ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ വൈശാഖ് പ്രദീപൻ പ്രാദേശിക  മെമ്പർഷിപ്പിന്റെ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി നിഖിൽ ബാബു, മണ്ഡലം സെക്രട്ടറി സി.പി ആകാശ്, സിപിഐ മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, അസി. സെക്രട്ടറി കെ.എസ് രത്നാകരൻ, സെക്രട്ടറിയേറ്റംഗം ആർ ബിജു, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.എസ് അർജുൻ, സെക്രട്ടറി പി.ആർ ശരത്കുമാർ, എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം സ്നേഹിതൻ എന്നിവർ പ്രസംഗിച്ചു.