Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എന്‍.ഡി.പി ശാഖ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
30/05/2022
എസ്.എന്‍.ഡി.പി യോഗം കൂവം ചേന്തുരത്ത് ശാഖ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും നല്‍കിയ പഠനോപകരണങ്ങളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 1578-ാം നമ്പര്‍ കൂവം ചേന്തുരത്ത് ശാഖയുടെ നേതൃത്വത്തില്‍ ശാഖയുടെ പരിധിയില്‍പ്പെട്ട എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അംഗന്‍വാടി മുതല്‍ പത്താം ക്ലാസ് വരെയുള്ള ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ അജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എ സതീശന്‍, എന്‍.എന്‍ പവനന്‍, ശാഖാ സെക്രട്ടറി പി.ആര്‍ തിരുമേനി, പി.ടി പൊന്നപ്പന്‍, ജി കരുണാനിധി, ഡി സിബിലാല്‍, രത്നമ്മ, സരിത, സജിമോന്‍, സുഭാഷ്, സന്ധ്യാമോള്‍, കെ വേലായുധന്‍, കെ.യു ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.