Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വരരാഗസുധ വാര്‍ഷികം ആഘോഷിച്ചു
30/05/2022
സ്വരരാഗസുധ ഓണ്‍ലൈന്‍ സംഗീതക്ലാസുകളുടെ രണ്ടാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി വൈക്കം എഐടിയുസി ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ണാടക സംഗീതജ്ഞന്‍ കെ.എസ് വിഷ്ണുദേവ് അവതരിപ്പിച്ച സംഗീതസദസ്സ്.
 
വൈക്കം: തിരുവല്ല പ്രൊഫ. എം.ജി.ജി സംഗീതവിദ്യാലയം നടത്തിവരുന്ന ഓണ്‍ലൈന്‍ പാഠ്യപദ്ധതിയായ സ്വരരാഗസുധയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വൈക്കം എഐടിയുസി ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാര്‍ഥി സംഗമത്തില്‍ ഓണ്‍ലൈനിലൂടെ സംഗീതം അഭ്യസിച്ച പഠിതാക്കള്‍ പഞ്ചരത്നകൃതി, കനകധാരസ്തോത്രം എന്നിവ അവതരിപ്പിച്ചു. തുടര്‍ന്ന്  കര്‍ണാടക സംഗീതജ്ഞന്‍ കെ.എസ് വിഷ്ണുദേവിന്റെ സംഗീതസദസ്സും അരങ്ങേറി. ആലങ്കോട് ഗോകുല്‍ (വയലിന്‍), വൈക്കം പ്രസാദ് (മൃദംഗം), കുമരകം ഗണേശ് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി.