Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എളവാട്ടില്ലം കുടുംബ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠ നടത്തി
30/05/2022
ചെമ്മനാകരി എളവാട്ടില്ലം കുടുംബ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയുടെ ഭാഗമായി കലശപൂജ നടത്തുന്നു.

വൈക്കം: ചെമ്മനാകരി എളവാട്ടില്ലം കുടുംബ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദേവി പ്രതിഷ്ഠാ ചടങ്ങുകള്‍ ഭക്തി സാന്ദ്രമായി. തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ശ്രീഭദ്രകാളി ബിംബ പ്രതിഷ്ഠ നടത്തിയത്. ബിംബ പ്രതിഷ്ഠ, കലശ പൂജകള്‍, ഗണപതിഹോമം, പീഠപ്രതിഷ്ഠ, കലശാഭിഷേകം, പ്രസാദ ഊട്ട് എന്നിവ പ്രധാന പരിപാടികളായിരുന്നു. ക്ഷേത്രം ശില്‍പി രാജേഷ് പി രാജപ്പന്‍, ബിംബ ശില്‍പി കൈലാസന്‍ കണ്ടത്തില്‍, ക്ഷേത്രം പ്രസിഡന്റ് കെ മുരളീധരന്‍, വൈസ് പ്രസിഡന്റ് സുരേഷ് ആറുപറയില്‍, സെക്രട്ടറി പി.എം വിജയന്‍, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍, ട്രഷറര്‍ എം.സി സുപ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.