Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന കലോത്സവത്തില്‍ മലനാട് യൂണിയന് കിരീടം
29/05/2022
വൈക്കത്ത് നടന്ന എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ മലനാട് യൂണിയന്‍.

വൈക്കം: വൈക്കത്ത് നടന്ന എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന കലോത്സവത്തില്‍ മലനാട് യൂണിയന് കിരീടം. ഇടുക്കി ജില്ലയിലെ മലനാട് യൂണിയന്‍ 22 പോയിന്റുകള്‍ നേടിയാണ് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. 20 വീതം പോയിന്റുകള്‍ നേടി ഇടുക്കിയിലെ തന്നെ നെടുങ്കണ്ടം യൂണിയനും കണ്ണൂര്‍ ഇരിട്ടി യൂണിയനും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 19 പോയിന്റുകള്‍ നേടിയ എറണാകുളം കുന്നത്തുനാട് യൂണിയനാണ് മൂന്നാമതെത്തിയത്. ആറു മേഖലാതല മത്സരങ്ങളില്‍ വിജയിച്ച മുന്നൂറില്‍പരം പ്രതിഭകളാണ്, സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. ആശ്രമം സ്‌കൂളില്‍ ആറ് വേദികളിലായാണ് സമാപന മത്സരങ്ങള്‍ നടന്നത്. ആലാപനം, നൃത്തം, വ്യാഖ്യാനം, ഉപന്യാസം, പ്രസംഗം, ക്വിസ്, വടംവലി, ലെമണ്‍ ആന്റ് സ്പൂണ്‍, കസേരകളി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.