Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്‍പശാല സംഘടിപ്പിച്ചു
28/05/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ കരയോഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ശില്‍പശാല യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ യൂണിയനിലെ 97 കരയോഗങ്ങളില്‍പെട്ട എട്ടാം ക്ലാസിനു മുകളില്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷന്‍ ശില്‍പശാല നടത്തി. താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എസ് മധു ശില്‍പശാല ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും വിവിധ സര്‍വകലാശാലകളുടെ റിസോഴ്‌സ് പേഴ്‌സണുമായ എസ് രതീഷ് കുമാറാണ് പഠനകളരിക്ക് നേതൃത്വം നല്‍കിയത്. വിവിധ കോഴ്‌സുകള്‍, ഉപരിതല പഠന സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു ശില്‍പശാല. കാലത്തിനൊത്ത് ലഭിക്കാവുന്ന അവസരങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞ് അവ ഫലവത്താക്കി തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യം. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അംഗം ആര്‍ ദീപു, പി.ആര്‍ ഗോപാലകൃഷ്ണന്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 380 വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുത്തു.