Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എസ്.എന്‍.ഡി.പി ശാഖയിലെ വയല്‍വാരം കുടുംബ സംഗമം നടത്തി
28/05/2022
എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയിലെ വയല്‍വാരം കുടുംബ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ കീഴിലുള്ള മാരാംവീട് വയല്‍വാരം കുടുംബ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. ആചാര്യ തങ്കമ്മ മോഹനന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ശാഖ സെക്രട്ടറി സി.എസ് ആഷ, യൂണിയന്‍ ചെയര്‍മാന്‍ മനു മോഹന്‍, ജോമോന്‍ കണിയാംതാഴെ, മഞ്ജു സന്തോഷ്, ആതിര കെ ബാബു, സുനിത അരവിന്ദന്‍, അശ്വതി മനീഷ് എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് കുടുംബാഗംങ്ങളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തി.