Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ തലത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി
28/05/2022
പൊതുകുളങ്ങളില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യകൃഷിയുടെ ഭാഗമായി നഗരസഭ 13-ാം വാര്‍ഡിലെ പൂരക്കുളത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഫിഷറീസ് വകുപ്പ് പൊതുകുളങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന മത്സ്യകൃഷിയുടെ ഭാഗമായി നഗരസഭ 13-ാം വാര്‍ഡിലെ പൂരക്കുളത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, പ്രീതാ രാജേഷ്, ബി രാജശേഖരന്‍, രാധികാ ശ്യാം, ഏബ്രഹാം പഴയകടവന്‍, അശോകന്‍ വെള്ളവേലി, ബിജിമോള്‍, പി.എസ് രാഹുല്‍, ഫിഷറീസ് എക്സ്റ്റഷന്‍ ഓഫീസര്‍ പി കണ്ണന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ മിന്‍സി മാത്യു, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.