Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രവീന്ദ്രനാഥന്‍ മാസ്റ്റര്‍ ഓര്‍മയായി
27/05/2022

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ അംബികാഭവനത്തില്‍ പി.കെ രവീന്ദ്രനാഥന്‍ മാസ്റ്റര്‍ ഓര്‍മയായി. 73 വയസ്സായിരുന്നു. കാസര്‍ഗോഡ് പാണത്തൂര്‍, പ്രാന്തര്‍കാവ്, ബെളാംതോട് ഗവ. സ്‌കൂളുകളില്‍ അധ്യാപകനായും ചാമുണ്ഡിക്കുന്ന് സരസ്വതി വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്റര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു. പാണത്തൂര്‍ ക്ഷീരസംഘത്തിന്റെ ആദ്യകാല പ്രസിഡന്റായിരുന്നു. കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യസംഘം, ഇസ്‌ക്ര എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. അരൂര്‍ വിജയാംബിക ഗ്രന്ഥശാലയില്‍ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുറിഞ്ഞപുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. അംബികയാണ് ഭാര്യ. മക്കള്‍, സൗമ്യ (വിദ്യാഭ്യാസ വകുപ്പ്), രമ്യ അരുണ്‍. മരുമകന്‍: അരുണ്‍.