Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് വനിതാ സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പിന്റെ വാര്‍ഡുതല പരിശീലനം ആരംഭിച്ചു
27/05/2022
വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ നഗരസഭയുടെ സഹകരണത്തോടുകൂടി രൂപീകരിച്ചിട്ടുള്ള വനിതാ സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പിന്റെ വാര്‍ഡ്തല പരിശീലനകളരി നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീസുരക്ഷക്കായി വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ നഗരസഭയുടെ സഹകരണത്തോടുകൂടി രൂപീകരിച്ചിട്ടുള്ള വനിതാ സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പിന്റെ വാര്‍ഡുതല പരിശീലനപരിപാടി ആരംഭിച്ചു. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനും നേരിടാനും ഓരോ സ്ത്രീകളെയും പ്രാപ്തരാക്കുന്ന പരിശീലന കളരിയാണ് നഗരസഭയിലെ 26 വാര്‍ഡുകളിലും സംഘടിപ്പിക്കുന്നത്. ഇതിന് കഴിവും ശേഷിയുമുള്ള വനിതാ പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. അയ്യര്‍കുളങ്ങര യുപി സ്‌കൂളില്‍ നടന്ന പരിശീലനപരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഡിഫന്‍സ് ഗ്രൂപ്പ് പ്രോഗ്രാം കണ്‍വീനര്‍ പി സോമന്‍പിള്ള, ജനമൈത്രി പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍, സി.ആര്‍.ഒ ബി സിജി, ബീറ്റ് ഓഫീസര്‍മാരായ സിന്ധു ഹരിദാസ്, ജോസഫ് തോമസ്, കനക ജയകുമാര്‍, ഷൈനി, രേഷ്മ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 9, 11, 12 വാര്‍ഡുകളില്‍ നിന്നുള്ള 50 വനിതകള്‍ക്ക് കേരള പോലീസ് വനിതാ ഡിഫന്‍സ് ട്രെയിനര്‍മാരായ ഷേമ സുഭാഷ്, പി ശിശിര മോള്‍, നീതു ദാസ് എന്നിവര്‍ പരിശീലനം നല്‍കി.