Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച പണ്ഡിറ്റ് കെ.പി കറുപ്പന്‍ പബ്ലിക്ക് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു
27/05/2022
മൂത്തേടത്തുകാവ് കോട്ടച്ചിറയില്‍ പണ്ഡിറ്റ് കെ.പി കറുപ്പന്റെ നാമധേയത്തിലുള്ള നവീകരിച്ച വായനശാല മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന പണ്ഡിറ്റ് കെ.പി കറുപ്പന്റെ നാമധേയത്തില്‍ മൂത്തേടത്തുകാവ് കോട്ടച്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാല മന്ദിരം പുനര്‍ നിര്‍മിച്ചു പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് ദീര്‍ഘകാലം ശോചനീയാവസ്ഥയിലായിരുന്ന വായനശാല മന്ദിരം പുനര്‍നിര്‍മിച്ചത്. നവീകരിച്ച ലൈബ്രറി മന്ദിരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ അശോക് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി നിര്‍വഹിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ടി.എ തങ്കച്ചന്‍, സെക്രട്ടറി വി.ബി ബിബിന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.യു വാവ, വി.കെ ശ്രീകുമാര്‍, ഗീത ജോഷി, പി.ആര്‍ സാബു, എന്‍.എസ് അഭിലാഷ്, എം കുട്ടപ്പന്‍, പി ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു.