Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്ര ചികിത്സ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയും നടത്തി
27/05/2022
വൈക്കം ഹരിത റെസിഡന്റസ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടത്തിയ നേത്ര ചികിത്സയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും ക്ലബ്ബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റെസിഡന്റസ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി നേത്രചികിത്സാ വിഭാഗത്തിന്റെ സഹകരണത്തോടെ നേത്ര ചികിത്സാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയും നടത്തി. റോട്ടറി ഹാളില്‍ നടന്ന ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹരിത പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി ജീവന്‍ ശിവറാം, വാര്‍ഡ് മെമ്പര്‍ രാജശ്രീ വേണുഗോപാല്‍, ഗീതാ മധു, സി.ഒ അബ്രഹാം, നേത്രചികിത്സ വിദഗ്ധന്‍ ഡോ. എന്‍.എസ് ഷൈന്‍, ആശുപത്രി പ്രൊജക്ട് ഓഫീസര്‍ എം ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. പരിശോധനയില്‍ പങ്കെടുത്ത 150 പേര്‍ക്ക് സൗജന്യമായി മരുന്നു നല്‍കി. തിമിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 25 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും നടത്തി.