Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലയുടെ വൈഭവം കടഞ്ഞെടുത്ത പ്രതിഭകള്‍ കലാ കേരളത്തിന് അഭിമാനമായി
25/05/2022
എസ്.എന്‍.ഡി.പി യോഗം വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന കലോത്സവം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന കലോത്സവത്തില്‍ ഒരുപറ്റം പുത്തന്‍ പ്രതിഭകളുടെ പിറവി കണ്ടു. 14 ജില്ലകളിലെ 139 എസ്.എന്‍.ഡി.പി യൂണിയനുകളില്‍ നിന്നും മുന്നൂറില്‍പരം പ്രതിഭകളാണ് അവസാന മത്സരത്തില്‍ മാറ്റുരച്ചത്. സംസ്ഥാനതലത്തില്‍ ആറു മേഖലകളിലായി നടത്തിയ മത്സരത്തില്‍ നിന്നും വിജയിച്ചവരാണ് അവസാന മത്സരത്തില്‍ പങ്കെടുത്തത്. ആശ്രമം സ്‌കൂളിലെ ആറു വേദികളിലായാണ് സമാപന മത്സരം നടത്തിയത്. കലോത്സവം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.ടി മന്മഥന്‍, വനിതാസംഘം വൈസ് പ്രസിഡന്റ് ഇ.എസ് ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, ട്രഷറര്‍ ഗീത മധു, എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി ടി.പി സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, വനിത കേന്ദ്രകമിറ്റി അംഗങ്ങളായ ഷൈല രവീന്ദ്രന്‍, തുളസിദാസ്, നിര്‍മല അനിരുദ്ധന്‍, വനജ വിദ്യാധരന്‍, സ്മിത ഉല്ലാസ്, വത്സല, സരള പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.