Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകവാതക വിലവര്‍ധനവിനെതിരെ സിഐടിയു നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരം നടത്തി
25/05/2022
പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ധര്‍ണ്ണ സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ധന-പാചകവാതക വിലവര്‍ധനവിലും തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ സിപിഎം വൈക്കം ഏരിയ സെക്രട്ടറി കെ അരുണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ വൈക്കം ഏരിയാ പ്രസിഡന്റ് പി ശശിധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ ജയകുമാരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആനന്ദവല്ലി, റാണി മോള്‍, സിപിഎം വൈക്കം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എസ് ഗോപിനാഥന്‍, എസ് ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ കമ്മിറ്റി അംഗം രഞ്ജിനി ദാസ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഏരിയാ സെക്രട്ടറി എ.പി ജയന്‍, വി.കെ രവി, കെ.കെ ബാബുക്കുട്ടന്‍, ടി.എസ് താജു, ജയ അനില്‍, പി.സി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.