Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോളശ്ശേരിയില്‍ ശ്രീകുരുംബ സര്‍പ്പ ധര്‍മദൈവ ക്ഷേത്രത്തില്‍ താഴികക്കുടം പ്രതിഷ്ഠിച്ചു
24/05/2022
ടി.വി പുരം കോളശ്ശേരിയില്‍ ശ്രീകുരുംബ സര്‍പ്പ ധര്‍മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ നടത്തുന്ന ക്ഷേത്രത്തിലേക്ക് ക്ഷേത്രം തന്ത്രി മാമ്പ്ര ഭദ്രേശന്‍ താഴികക്കുടം ഏഴുന്നള്ളിക്കുന്നു.

വൈക്കം: ടി.വി പുരം കോളശ്ശേരിയില്‍ ശ്രീകുരുംബ സര്‍പ്പ ധര്‍പ്പ ദൈവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും ക്ഷേത്ര സമര്‍പ്പണത്തിന്റെയും ചടങ്ങുകള്‍ തുടങ്ങി. പുനഃപ്രതിഷ്ഠയും ക്ഷേത്രസമര്‍പ്പണവും 26ന് നടക്കും. രാവിലെ ഏഴിനും 7.30നും ഇടയ്ക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി മാമ്പ്ര ഭദ്രേശന്‍ തന്ത്രി ഭദ്രകാളി ബിംബ പ്രതിഷ്ഠ നടത്തും. ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള താഴികക്കുടം ആചാരപൂര്‍വ്വം തന്ത്രിയും പൂജാരികളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് ഏഴുന്നള്ളിച്ചു. ഗുരുനാഥന്‍, അറുകുല ,ബ്രഹ്മരക്ഷസ്, നാഗരാജാവ്, കരിനാഗയക്ഷി എന്നീ പ്രതിഷ്ഠകളും പ്രത്യേകം നിര്‍മിച്ച ആലയങ്ങളില്‍ നടത്തും. ക്ഷേത്രം മേല്‍ശാന്തി സുനില്‍ പോളശ്ശേരി, ദേവരാജന്‍ ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെയാണ് താഴികക്കുടം ഏഴുന്നള്ളിച്ചത്. രാവിലെ അഭിഷേകം, ഗണപതിഹവനം, കലശപത്മം വിരിക്കല്‍ എന്നീ ചടങ്ങുകളും നടത്തി.