Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പണ്ഡിറ്റ് കറുപ്പന്റെ ജന്മദിനാഘോഷം നടത്തി
24/05/2022
നവോത്ഥാന നായകന്‍ പണ്ഡിറ്റ് കെ.പി കറുപ്പന്റെ 138-ാമത് ജന്മദിനത്തില്‍ ധീവരസഭ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തുന്നു

വൈക്കം: സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ പണ്ഡിറ്റ് കെ.പി കറുപ്പന്റെ 138-ാമത് ജന്മദിനം ധീവരസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ പണ്ഡിറ്റ് കറുപ്പന്റെ ഛായചിത്രം അലങ്കരിച്ച് വച്ച് പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എം ഷാജി, വൈസ് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, കെ.കെ അശോക് കുമാര്‍, സുലഭ പ്രദീപ്, അമല്‍രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശോകന്‍, പി.എസ് ചന്ദ്രന്‍, എ.എ സുധീര്‍, കെ വേലായുധന്‍, എ.എന്‍ രമേശന്‍, എസ് മോഹന്‍ലാല്‍, പി.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ജന്മദിനാഘോഷം വിവിധ കരയോഗങ്ങളിലും നടത്തി.