Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വള്ളോന്‍ അനുസ്മരണ പ്രഭാഷണം
15/04/2016

നവോത്ഥാന ചരിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്‍.അംബേദ്ക്കറിന്റെ 125-ാം ജന്മദിനവും കൊച്ചിയുടെ അയ്യന്‍കാളി കെ.പി.വള്ളോന്റെ 76-ാം ചരമവാര്‍ഷിക ദിനവും സമുചിതമായി ആചരിച്ചു. ഏപ്രില്‍ 14ന് വൈകിട്ട് 4 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തില്‍ നടന്ന പ്രഭാഷണങ്ങള്‍ നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആര്‍.അംബേദ്ക്കര്‍ -ജീവിതവും സമരവും എന്ന പ്രഭാഷണം അയ്യന്‍കാളി നയിച്ച കാര്‍ഷിക പണിമുടക്കത്തിന്റെ ശതാബ്ദി ആചരണസമിതി സംസ്ഥാന കമ്മററിയംഗം കെ.ബിജുവും, കെ.പി.വള്ളോന്‍ അനുസ്മരണ പ്രഭാഷണം നവോത്ഥാന ശക്തി എറണാകുളം ജില്ലാ കമ്മററിയംഗം കെ.എസ്.ഹരികുമാറും നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി.സത്യന്‍, ഉപാദ്ധ്യക്ഷ മണിയമ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പഠനകേന്ദ്രം രക്ഷാധികാരി രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു.