Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികളെയും എന്‍.എസ്.എസ് യൂണിയന്‍ നേതാക്കളെയും ആദരിച്ചു
23/05/2022
കിഴക്കുംചേരി വടക്കേമുറി 1878-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും വിദ്യാര്‍ഥികളെ ആദരിക്കലും യൂണിയന്‍ വൈസ് പ്രസിഡന്റ് എ.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കുംചേരി വടക്കേമുറി 1878-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ പുതിയ സാരഥികളെയും യോഗത്തില്‍ ആദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം വി.എസ് കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, മാധവന്‍കുട്ടി കറുകയില്‍, വനിതാ സമാജം പ്രസിഡന്റ് സിന്ധു മധുസൂദനന്‍, സെക്രട്ടറി അംബികാ രാംകുമാര്‍, കരയോഗം ജോയിന്റ് സെക്രട്ടറി അഭിലാഷ് പി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. ലക്ഷ്മി സി നായര്‍, ഡോ. പാര്‍വതി സി നായര്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് നേടിയ നാലു വയസുകാരി ദിയാ കൃഷ്ണ എന്നിവരെ യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍ ആദരിച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ ഷിപ്പ് നഗരസഭ അധ്യക്ഷ രേണുക രതീഷ് വിതരണം ചെയ്തു.