Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുമാരനാശാന്‍ കുടുംബയൂണിറ്റ്‌ വാര്‍ഷികവും കുടുംബ സംഗമവും നടത്തി
23/05/2022
എസ്.എന്‍.ഡിപി യോഗം കൊതവറ ശാഖയിലെ കുമാരനാശാന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡിപി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ കീഴിലുള്ള കുമാരനാശാന്‍ സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.വി ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, കുടുബയൂണിറ്റ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അജീഷ്, മായ സജീവ് കോട്ടയം, കണ്‍വീനര്‍ രഞ്ജിനി, പി.എസ് കരുണാകരന്‍, അഭിലാഷ് വടക്കേത്തറ, ഷീല ഷിബു, ഷാജി വിഷ്ണുനിവാസ്, ദിനമണി മണിമല, രാജേഷ് കാപ്പളളി, ഷാന്‍കുമാര്‍, ചന്ദ്രബാബു താഴത്തുവീട്ടില്‍, മഞ്ജു സനീഷ് കുമാര്‍, ലളിത ഷാജി എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് കുടംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികളും നടത്തി.