Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മതപാഠശാല തുടങ്ങി; എല്ലാ ഞായറാഴ്ചകളിലും ക്ലാസ്
22/05/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഉപദേശക സമിതിയുടെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ തുടങ്ങിയ ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭാരതീയ സംസ്‌കാരത്തെകുറിച്ചും വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള സനാതന ധര്‍മത്തെകുറിച്ചും പുതുതലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കാനായി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മതപാഠശാല തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല തുടങ്ങുന്നത്. അഞ്ചു വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം. ഞായറാഴ്ച്ച ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 10 വരെയാണ് പഠനക്ലാസ്. പാഠശാല ആചാര്യന്‍ മണികണ്ഠന്‍ ശംഭുവാധ്യാര്‍, ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, മിനിജ രാജു എന്നിവരാണ് ക്ലാസ് നയിക്കുന്നത്. ഊട്ടുപുര മാളികയോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പാഠശാലയ്ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഊട്ടുപുര മാളികയില്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ മതപാഠശാല ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ അധ്യക്ഷത വഹിച്ചു. അസി. ദേവസ്വം കമ്മീഷണര്‍ ഡി ജയകുമാര്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എം.ജി മധു, ഉപദേശക സമിതി സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, മതപാഠശാല ഗ്രൂപ്പ് കണ്‍വീനര്‍ നിഷ അനില്‍, പാഠശാല പ്രധാന അധ്യാപിക മിനിജ രാജു, ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.